കീവ്: റഷ്യന്‍ വനിതയ്ക്ക് 'തടവുശിക്ഷ വിധിച്ച്' ഉക്രെന്‍ കോടതി. ഓള്‍ഗ ബൈകോവ്സ്‌കായ എന്ന യുവതിയെയാണ് കീവിലെ ഷെവ്ചെന്‍കിവ്‌സ്‌കി ഡിസ്ട്രിക്ട് കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. റഷ്യന്‍ സൈനികനായ റോമന്‍ ബികോവ്സ്‌കിയുടെ ഭാര്യയാണ് ഓള്‍ഗ.
യുദ്ധത്തിനിടെ ഉക്രെനിയന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ സൈനികനായ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടെന്ന കുറ്റം ചുമത്തിയാണ് ഓള്‍ഗയെ ശിക്ഷിച്ചത്. റഷ്യന്‍ ദിനപത്രമായ പ്രവ്ദയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനിടെ എണ്ണമറ്റ കുറ്റകൃത്യങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നുവെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവമെന്നാണ് വിലയിരുത്തല്‍.
കോടതിയില്‍ ഹാജരാകാതെയാണ് ഓള്‍ഗയ്ക്ക് ശിക്ഷവിധിച്ചതെന്ന് റേഡിയോ ലൈബ്രറിയെ ഉദ്ധരിച്ച് പ്രവ്ദ റിപ്പോര്‍ട്ട് ചെയ്തു. 2022 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. ഉക്രെയ്‌നിന്റെ സുരക്ഷാ ഏജന്‍സിയായ എസ്എസ്യു ഓള്‍ഗയുടേയും റോമന്‍ ബികോവ്സ്‌കിയുടേയും ഫോണ്‍ സംഭാഷണം ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
'യുക്രൈനിയന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തോളൂ, പക്ഷേ 'സുരക്ഷ' ഉറപ്പാക്കണം' എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ ഓള്‍ഗ ഭര്‍ത്താവിനോട് പറഞ്ഞത്. റേഡിയോ ലിബര്‍ട്ടിയുടെ ഉക്രെനിലേയും റഷ്യയിലേയും മാധ്യമപ്രവര്‍ത്തകരാണ് ഫോണില്‍ സംസാരിച്ചത് റഷ്യന്‍ അധീന ക്രീമിയയിലെ ഫിയോഡോസിയയില്‍ നിന്നുള്ള ഓള്‍ഗയും ഭര്‍ത്താവ് റോമനുമാണെന്ന് തിരിച്ചറിഞ്ഞത്.
യുദ്ധനിയമം ലംഘിച്ചതിന്റെ പേരില്‍ ഓള്‍ഗയ്ക്ക് ഉക്രെയ്ന്‍ നോട്ടീസ് അയയ്ക്കുകയും പിടിക്കപ്പെടേണ്ടവരുടെ അന്താരാഷ്ട്ര പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഉക്രെയ്ന്‍ അധികൃതര്‍ അന്വേഷണം പൂര്‍ത്തിയാക്കി 2022 ഡിസംബറില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്