പാരീസ്: ആപ്പിളിന് 15 കോടി യൂറോ (1388 കോടിയോളം രൂപ) പിഴയിട്ട് ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി. മൊബൈല്‍ ആപ്ലിക്കേഷന്‍ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് പിഴ. 2021 ഏപ്രിലിനും 2023 ജൂലൈയ്ക്കും ഇടയിലുള്ള കാലയളവില്‍ ഐഒഎസ്, ഐപാഡ് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളുടെ വിതരണത്തില്‍ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപണം.
അതേസമയം ഉപയോക്താക്കള്‍ക്ക് അവരുടെ ഡേറ്റാസ്വകാര്യത ഉറപ്പാക്കാനുള്ള ആപ്പിളിന്റെ ആപ്പ് ട്രാക്കിങ് ട്രാന്‍സ്പരന്‍സി (എടിടി) സംവിധാനത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അതോറിറ്റി അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ സംവിധാനം ആപ്പിള്‍ നടപ്പാക്കിയ രീതിയിലാണ് പ്രശ്‌നമുള്ളതെന്നും അത് വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കുമെന്ന ആപ്പിളിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ തുണയ്ക്കുന്നില്ലെന്നും പറഞ്ഞു.
ആപ്പിള്‍ ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് ഡേറ്റാ ശേഖരണത്തിനായി ഉപയോക്താക്കള്‍ സമ്മതം നല്‍കുന്നതിനുള്ളതാണ് എടിടി. അതേസമയം, ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള കൂടുതല്‍ അധികാരം എടിടി നല്‍കുന്നുണ്ടെന്നും ആപ്പിള്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്