നീപെഡോ: മ്യാന്‍മറിലും തായ്‌ലന്‍ഡിലുമായി ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 153 ആയി. 800 പേര്‍ക്ക് പരിക്കേറ്റു. മ്യാന്‍മറില്‍ മാത്രം 144 ല്‍ അധികം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മ്യാന്‍മറിലും തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മ്യാന്‍മറില്‍ വലിയ നാശനഷ്ടങ്ങളുണ്ടായതായി ഐക്യരാഷ്ട്രസഭാ പ്രതിനിധി പ്രതികരിച്ചു. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കിനായി വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ഐക്യരാഷ്ട്രസഭാ പ്രതിനിധി പറഞ്ഞു. ലോകാരോഗ്യ സംഘടന മെഡിക്കല്‍ സംഘത്തെ അയക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്