ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്‌സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലെ സെന്‍ട്രല്‍ ഡാം സ്‌ക്വയറിനടുത്ത് നടന്ന ഒരു കത്തിക്കുത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്തെന്ന് ആംസ്റ്റര്‍ഡാം പോലീസ് വ്യാഴാഴ്ച പറഞ്ഞു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു.
'കുത്തേറ്റ സംഭവത്തിന്റെ കാരണമോ ലക്ഷ്യമോ സംബന്ധിച്ച് നിലവില്‍ ഞങ്ങള്‍ക്ക് ഒരു വിവരവുമില്ല. ഇത് ഞങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമാണ്,' ഡച്ച് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി പറഞ്ഞു.
അറിയപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് അക്രമം നടന്ന ഡാം സ്‌ക്വയര്‍. സമീപത്തുള്ള ന്യൂവെ കെര്‍ക്കില്‍ (ന്യൂ ചര്‍ച്ച്) എപ്പോഴും സന്ദര്‍ശകര്‍ എത്താറുണ്ട്.
സംഭവത്തെത്തുടര്‍ന്ന് ഡാം സ്‌ക്വയര്‍ ഉള്‍പ്പെടുന്ന പ്രദേശം ഡച്ച് പോലീസ് വളഞ്ഞിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്