നേപ്പിഡോ: മ്യാന്‍മറിനെ വിറപ്പിച്ച് 7.7 ഉം 6.4 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങള്‍. ഉച്ചക്ക് 12.50 നാണ് 7.7 തീവ്രതയില്‍ ആദ്യ ചലനം ഉണ്ടായത്. പിന്നാലെ 6.8 തീവ്രതയില്‍ രണ്ടാം ചലനവും ഉണ്ടായി. രാജ്യത്തുടനീളം കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സഗേംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.
തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ വരെ ശക്തമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ബാങ്കോക്കില്‍ നിര്‍മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം നിലംപൊത്തി. 40-ലധികം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി. നഗരത്തില്‍ മെട്രോ സര്‍വീസുകളും മറ്റും നിര്‍ത്തിവെക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകും ചെയ്തു.
ഇന്ത്യയിലും മ്യാന്‍മര്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. മേഘാലയയിലും നിരവധി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും 4 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.
മ്യാന്‍മറിലെ മണ്ടാലെയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേക്ക് തകര്‍ന്നുവീണതായും, വന്‍ ഭൂകമ്പത്തെത്തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. തായ്ലന്‍ഡിന് പുറമേ, ചൈനയുടെ തെക്കുപടിഞ്ഞാറന്‍ യുനാന്‍ പ്രവിശ്യയിലും ഭൂകമ്പം അനുഭവപ്പെട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
2016 ല്‍, മധ്യ മ്യാന്‍മറില്‍ ബഗാനിലെ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്