നേപ്പിഡോ: മ്യാന്‍മറില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 20 പേര്‍ മരിച്ചു. വ്യാപകമായ നാശനഷ്ടമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. കെട്ടിടങ്ങളും വീടുകളും പാലങ്ങളും തകര്‍ന്നു. മരണസംഖ്യ വന്‍തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ സൂചന നല്‍കി. മ്യാന്‍മര്‍ അന്താരാഷ്ട്ര സഹായത്തിന് അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്‍മറിനെ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് 12.50ന് 7.7 തീവ്രത വരുന്ന ചലനമാണ് മ്യാന്‍മറിനെ ഞെട്ടിച്ചത്. പിന്നാലെ 6.8 തീവ്രതയുള്ള രണ്ടാമതൊരു ഭൂചലനവും ഉണ്ടായി. മ്യാന്‍മര്‍ തലസ്ഥാനമായ നേപ്പിഡോയിലടക്കം അഞ്ച് നഗരങ്ങളില്‍ റോഡുകളും പാലങ്ങളും തകര്‍ന്നു. യാങ്കോണ്‍ മാണ്ടലേ എക്‌സ്പ്രസ് വേയില്‍ റെയില്‍വേ പാലവും നദിക്ക് കുറുകെയുള്ള പാലവും തകര്‍ന്നു.
അതിദാരുണമായ ദൃശ്യങ്ങളാണ് മ്യാന്‍മറില്‍ പലയിടത്തും കാണുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കെട്ടിടങ്ങളും മറ്റും വന്‍തോതില്‍ തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്ന നിലയിലാണെന്നും വലിയ ഡാമുകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും റെഡ്‌ക്രോസ് പറഞ്ഞു.
ചൈന, തായ്ലന്‍ഡ്, ഇന്ത്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മ്യാന്‍മര്‍ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സാഗിംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി 10 കിലോമീറ്റര്‍ താഴ്ചയിലാണ്.
തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 81 പേരെ ഇവിടെ കാണാതായിട്ടുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്