ദുബായ്: ഏപ്രിലില്‍ യുഎഇയിലെ പെട്രോള്‍ വില കുറയാന്‍ സാധ്യതയന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ആഗോള വിപണിയില്‍ വില താഴ്ന്ന നിലയില്‍ തുടരുന്നതിനാല്‍ ഏപ്രില്‍ മാസത്തില്‍ യുഎഇയില്‍ പെട്രോള്‍ വില കുറയാന്‍ സാധ്യതയുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫെബ്രുവരിയിലെ 75 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ചില്‍ ബ്രെന്റ് വില ശരാശരി 70.93 ഡോളറായിരുന്നു.
വരും ദിവസങ്ങളില്‍ അടുത്ത മാസത്തേക്ക് പുതിയ വിലകള്‍ പ്രഖ്യാപിക്കുമ്പോള്‍ യുഎഇയിലെ പെട്രോള്‍ വിലയില്‍ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണയായി എല്ലാ മാസത്തിന്റെയും അവസാന ദിവസം യുഎഇ സര്‍ക്കാര്‍ പുതുക്കിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിക്കാറുണ്ട്. മാര്‍ച്ചില്‍, സൂപ്പര്‍ 98 ലിറ്ററിന് 2.73 ദിര്‍ഹവും സ്പെഷ്യല്‍ 95 ന് 2.61 ദിര്‍ഹവും ഇ-പ്ലസിന് 2.54 ദിര്‍ഹവുമായിരുന്നു വില.
ആഗോളതലത്തില്‍, വെള്ളിയാഴ്ച ആദ്യ വ്യാപാരത്തില്‍ ബ്രെന്റ് ബാരലിന് 74.11 ഡോളറും ഡബ്ല്യുടിഐ ബാരലിന് 70.01 ഡോളറുമായിരുന്നു വില. ആഗോള സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം മറികടക്കുമ്പോള്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ചാഞ്ചാട്ടം വര്‍ദ്ധിച്ചേക്കാമെന്ന് ടിക്മില്ലിലെ മാനേജിംഗ് പ്രിന്‍സിപ്പല്‍ ജോസഫ് ഡാഹ്രി ഖലീജ് ടൈംസിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്