വ്‌ളാഡിമിർ പുടിന്റെ കാറിന് തീപിടിച്ചു;  വിഡിയോ പുറത്ത് 

MARCH 30, 2025, 1:46 AM

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഔദ്യോഗിക വാഹനത്തിന് തീപിടിച്ചതായി റിപ്പോർട്ട്.  കാറിൽ തീ ആളി പടരുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

മോസ്കോയിലെ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഓഫിസ് ആസ്ഥാനത്തിനു സമീപത്തായാണ് കാറിന് തീപിടിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ചയായിരുന്നു സംഭവം. 2,75,000  ഡോളർ വിലമതിപ്പുളള ഓറസ് ലിമോസിനാണ് തീപിടിച്ചത്. ക്രെമ്‌ലിനിലെ പ്രസിഡൻഷ്യൽ പ്രോപ്പർട്ടി മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുളള വാഹനത്തിനാണ് തീപിടിച്ചതെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

സ്‌ഫോടനത്തിന്റെ കാരണം ഇതുവരെയായിട്ടും വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കാറിനു തീപിടിച്ചതിനെ തുടർന്ന് മോസ്കോയിൽ സുരക്ഷ കർശനമാക്കി.  . റഷ്യൻ പ്രസിഡന്റിനുനേരെ നടന്ന വധശ്രമമാണെന്ന തരത്തിലും  വാർത്തകൾ പ്രചരിക്കുന്നുണ്ട് 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam