നിപെഡോ: വെള്ളിയാഴ്ച മ്യാന്‍മറിനെ പിടിച്ചുകുലുക്കിയ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 300 ലധികം അണുബോംബുകള്‍ക്ക് തുല്യമായ ഊര്‍ജ്ജമാണ് പുറത്തുവിട്ടത്. ഒരു ജിയോളജിസ്റ്റ് സിഎന്‍എന്നിനോട് വ്യക്തമാക്കിയത്. മേഖലയില്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി.
അത്തരമൊരു ഭൂകമ്പം പുറപ്പെടുവിക്കുന്ന ശക്തി ഏകദേശം 334 അണുബോംബുകള്‍ക്ക് തുല്യമാണെന്ന് ജിയോളജിസ്റ്റ് ജെസ് ഫീനിക്‌സ് പറഞ്ഞു. മ്യാന്‍മറിലെ മണ്ടാലെ നഗരത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും ഭൂകമ്പം 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക അധികാരികളുടെ കണക്കനുസരിച്ച്, മരണസംഖ്യ 1,600 കവിഞ്ഞു, അതേസമയം മുന്‍കാല പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ മരണസംഖ്യ 10,000 കവിയുമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ കണക്കാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്