നേപ്പിഡോ: മാര്‍ച്ച് 28 ന് മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,056 ആയി ഉയര്‍ന്നു. 3,900 ലധികം പേര്‍ക്ക് പരിക്കേറ്റു. 270 ഓളം പേരെ കാണാതായതായി സൈനിക ഭരണകൂടം തിങ്കളാഴ്ച പറഞ്ഞു.
7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ ബഹുമാനാര്‍ത്ഥം രാജ്യത്ത് ഒരാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഭൂകമ്പം സംഭവിച്ച് മൂന്ന് ദിവസത്തിന് ശേഷം ഒരു ഹോട്ടലിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഒരു സ്ത്രീയെ ജീവനോടെ പുറത്തെടുത്തു.
ബാങ്കോക്കില്‍, തകര്‍ന്നുവീണ ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന 76 പേര്‍ക്കായി തീവ്രമായ തിരച്ചില്‍ തുടരുകയാണ്. ഇപ്പോളും അധികൃതര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. തായ്ലന്‍ഡില്‍ ഭൂകമ്പത്തില്‍ 18 പേരാണ് മരിച്ചത്.
ആഭ്യന്തരയുദ്ധം മൂലം ഇതിനകം കുഴപ്പത്തിലായ മ്യാന്‍മറില്‍ ഭൂകമ്പബാധിതരായ 23,000 പേര്‍ക്ക് ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളും യുഎന്‍ പോലുള്ള അന്താരാഷ്ട്ര സംഘടനകളും ടണ്‍ കണക്കിന് ദുരിതാശ്വാസ സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്