ഗാസയിൽ ഹമാസിനെതിരെ വലിയ പ്രക്ഷോഭം. ചൊവ്വാഴ്ച ഗാസയിലെ വടക്കൻ ഭാഗത്ത് ആണ് ഹമാസിനെതിരെ വലിയ പ്രതിഷേധം അരങ്ങേറിയത്. 2023 ഒക്ടോബർ 7-നു ശേഷം ഹമാസിനെതിരായി നടന്ന ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു ഇത്. ബെയ്റ്റ് ലാഹിയയിലെ (Beit Lahia) തെരുവുകളിൽ നടന്ന റാലിയിൽ ആയിരക്കണക്കിന് ആളുകൾ ആണ് പങ്കെടുത്തത് "ദൈവത്തിനായി, ഹമാസ് പുറത്തേക്ക്!", "ഹമാസ് ഭീകരർ!", "യുദ്ധം അവസാനിക്കണം!" എന്നിങ്ങനെ മുദ്രാവാക്യങ്ങൾ വിളിച്ചു പറഞ്ഞായിരുന്നു റാലി എന്ന് ദൃശ്യങ്ങളിൽ കാണാം.
സാമൂഹിക മാധ്യമങ്ങളിലെ സന്ദേശപ്രകാരം, ബുധനാഴ്ച മുഴുവൻ ഗാസയിലെയും ഒമ്പത് സ്ഥലങ്ങളിൽ പ്രതിഷേധം നടത്താൻ ആഹ്വാനം ചെയ്യപ്പെട്ടു.
ഗാസയിലെ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, യുദ്ധത്തിൽ മരണം 50,000 കടന്നിരിക്കുന്നു. 2.1 മില്യൺ പൗരന്മാരുടെ ജീവിതം യുദ്ധത്തിൽ തകർന്നിരിക്കുകയാണ്. 17 മാസം നീണ്ട യുദ്ധത്തിൽ ഗാസയുടെ വടക്കൻ ഭാഗം പൂർണ്ണമായി തകർന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തിയതിനെ തുടർന്നാണ് ഇസ്രായേൽ സൈനിക നടപടികൾ ആരംഭിച്ചത്. 2006-ലെ തിരഞ്ഞെടുപ്പിനും 2007-ലെ ആഭ്യന്തര യുദ്ധത്തിനും ശേഷം ഗാസ ഹമാസ് നിയന്ത്രണത്തിൽ എത്തി. ഇസ്രായേൽ നടത്തിയ സൈനികാക്രമണങ്ങളിൽ വടക്കൻ ഗാസ തകർന്നു. എന്നാൽ സഹായ ഏജൻസികൾക്ക് ഈ പ്രദേശങ്ങളിൽ എത്തിപ്പെടാനാകുന്നില്ല എന്നതാണ് വലിയ വെല്ലുവിളി.
അതേസമയം മാർച്ച് മുതൽ ഗാസയിലേക്കുള്ള എല്ലാ സഹായവും ഇസ്രായേൽ നിർത്തി. UN പൈലസ്തീൻ അഭയാർത്ഥി ഏജൻസി പറയുന്നത് അനുസരിച്ചു മൂന്നു ആഴ്ചയായി ഗാസയിൽ ഭക്ഷണവും വെള്ളവും മരുന്നും ഇല്ല. ദിവസവും ഭക്ഷണമില്ലാത്തതിനാൽ ഗാസ കടുത്ത ക്ഷാമത്തിനൊരുങ്ങുകയാണ് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്