കെയ്റോ: ചെങ്കടലില്‍ അന്തര്‍വാഹിനി മുങ്ങി ആറ് പേര്‍ മരിച്ചു. ഒന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഈജിപ്റ്റിലെ ഹുര്‍ഗാഡ തീരത്ത് വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 10 നാണ് അപകടം ഉണ്ടായത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിനോദസഞ്ചാരികള്‍ക്കായുള്ള അന്തര്‍വാഹിനിയാണ് മുങ്ങിയത്. അന്തര്‍വാഹിനിയില്‍ നാല്‍പതിലധികം യാത്രികര്‍ ഉണ്ടായിരുന്നതായാണ് വിവരം. 29 യാത്രക്കാരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. സിന്ദ്ബാദ് എന്ന അന്തര്‍വാഹിനിയില്‍ അപകട സമയത്ത് സഞ്ചരിച്ചിരുന്നവരെല്ലാം റഷ്യക്കാരാണെന്ന് റഷ്യന്‍ എംബസി സ്ഥിരീകരിച്ചു.
കുട്ടികളുള്‍പ്പെടെ റഷ്യയില്‍ നിന്നുള്ള 45 സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടതെന്ന് എംബസി ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഈജിപ്ഷ്യന്‍ തീരത്തെ പവിഴപ്പുറ്റുകളും മത്സ്യവൈവിധ്യവും ആസ്വദിക്കാനെത്തിയ വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. 25 മീറ്റര്‍ (82 അടി)വരെ ആഴത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് സിന്ദ്ബാദ്. 500 മീറ്റര്‍ വിസ്തൃതിയിലെ പവിഴപ്പുറ്റുകളും സമുദ്രജൈവവൈവിധ്യവും വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാനുള്ള അവസരവും സിന്ദ്ബാദ് എന്ന അന്തര്‍വാഹിനി ഒരുക്കുന്നു.
അന്തര്‍വാഹിനിയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് ലോകത്താകമാനമുള്ള 14 വിനോദ അന്തര്‍വാഹിനികളില്‍ ഒന്നാണ് സിന്ദ്ബാദ്. ഫിന്‍ലന്‍ഡില്‍ രൂപകല്‍പന ചെയ്ത അന്തര്‍വാഹിനിയ്ക്ക് 44 സഞ്ചാരികളേയും രണ്ട് ക്രൂ അംഗങ്ങളേയും വഹിക്കാനാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്