ബ്രസല്‍സ്: ഉക്രെയ്‌നുമായുള്ള സമാധാന കരാര്‍ സംബന്ധിച്ച റഷ്യയുടെ ഉദ്ദേശ്യങ്ങള്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വ്യക്തമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. സംഘര്‍ഷത്തെക്കുറിച്ചുള്ള അനന്തമായ ചര്‍ച്ചകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുടുക്കിയിടാനാകില്ലെന്നും റൂബിയോ റഷ്യക്ക് മുന്നറിയിപ്പ് നല്‍കി.
നാറ്റോ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ബ്രസല്‍സില്‍ സംസാരിച്ച റൂബിയോ, നീണ്ടുനില്‍ക്കുന്നതും ഫലപ്രദമല്ലാത്തതുമായ ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ പ്രസിഡന്റ് ട്രംപ് ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി.
'അനന്തമായ ചര്‍ച്ചകളുടെ കെണിയില്‍ പ്രസിഡന്റ് ട്രംപ് വീഴാന്‍ പോകുന്നില്ല. റഷ്യ സമാധാനത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടോ ഇല്ലയോ എന്ന്, മാസങ്ങള്‍ക്കല്ല, ആഴ്ചകള്‍ക്കുള്ളില്‍ നമുക്ക് മനസ്സിലാകും,' റൂബിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉക്രെയ്ന്‍ ഒരു സമ്പൂര്‍ണ്ണ വെടിനിര്‍ത്തലില്‍ ഏര്‍പ്പെടാനും ചര്‍ച്ചകള്‍ക്ക് ഇടം സൃഷ്ടിക്കാനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റൂബിയോ പറഞ്ഞു.
'റഷ്യക്കാരും പുടിനും സമാധാനത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടതുണ്ട്. അത് സമയം കളയാനുള്ള തന്ത്രമാണെങ്കില്‍ പ്രസിഡന്റിന് അതില്‍ താല്‍പ്പര്യമില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്ന്‍-റഷ്യ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ചര്‍ച്ചകളുടെ മന്ദഗതിയില്‍ ട്രംപിന് രോക്ഷമുണ്ട്. യുഎസിന്റെ മധ്യസ്ഥതയില്‍ ഉക്രെയ്‌നുമായി നടന്നുകൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കിടയില്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ മാസം പൂര്‍ണ്ണവും നിരുപാധികവുമായ വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശം നിരസിക്കുകയുണ്ടായി. ഇതോടെ കാലതാമസത്തില്‍ നിരാശനായ ട്രംപ്, റഷ്യന്‍ എണ്ണ കയറ്റുമതിയില്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്