റോം: അമേരിക്കയും യൂറോപ്പും തമ്മില്‍ പൂര്‍ണമായും താരിഫുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള വ്യാപാരം ഭാവിയില്‍ നടക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പ് (ഡോജ്്) മേധാവിയും ടെക് ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്.
യൂറോപ്യന്‍ സഖ്യ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും കുറഞ്ഞത് 10 ശതമാനം തീരുവ ചുമത്തുന്ന വ്യാപകമായ താരിഫ് നടപടികള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മസ്‌കിന്റെ പരാമര്‍ശങ്ങള്‍. ഇറ്റലിയിലെ വലതുപക്ഷ, സഹഭരണകക്ഷിയായ ലീഗ് പാര്‍ട്ടിയുടെ ഫ്‌ളോറന്‍സില്‍ നടന്ന ഒരു സമ്മേളനത്തില്‍ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു മസ്‌ക്.
'അവസാനം, യൂറോപ്പും അമേരിക്കയും ഒരു സീറോ താരിഫ് സാഹചര്യത്തിലേക്ക് നീങ്ങണമെന്ന്, ഫലപ്രദമായി യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും ഇടയില്‍ ഒരു സ്വതന്ത്ര വ്യാപാര മേഖല സൃഷ്ടിക്കണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' മസ്‌ക് പറഞ്ഞു.
ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സിഇഒയുമായി ലീഗ് പാര്‍ട്ടി നേതാവ് മാറ്റിയോ സാല്‍വിനി അഭിമുഖ സംഭാഷണം നടത്തുകയായിരുന്നു. യൂറോപ്പിനും അമേരിക്കയ്ക്കും ഇടയില്‍ കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം പറഞ്ഞു.
'ആളുകള്‍ക്ക് യൂറോപ്പില്‍ ജോലി ചെയ്യാനോ വടക്കേ അമേരിക്കയില്‍ ജോലി ചെയ്യാനോ താല്‍പ്പര്യമുണ്ടെങ്കില്‍, എന്റെ അഭിപ്രായത്തില്‍ അവരെ അങ്ങനെ ചെയ്യാന്‍ അനുവദിക്കണം,' മസ്‌ക് പറഞ്ഞു. 'തീര്‍ച്ചയായും പ്രസിഡന്റിനുള്ള എന്റെ ഉപദേശമാണിത്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച പ്രഖ്യാപിച്ച ട്രംപിന്റെ പദ്ധതികള്‍ പ്രകാരം, അമേരിക്കയുമായി വലിയ വ്യാപാര മിച്ചമുള്ള ഇറ്റലി, മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കൊപ്പം 20 ശതമാനം പൊതു താരിഫിന് വിധേയമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്