യാത്രാമധ്യേ പൈലറ്റ് കുഴഞ്ഞ് വീണ് മരിച്ചു;  ടർക്കിഷ് എയർലൈൻസിന് അടിയന്തര ലാൻഡിങ്

OCTOBER 9, 2024, 8:46 PM

ന്യൂയോർക്ക്: ടർക്കിഷ് എയർലൈൻസിൻ്റെ പൈലറ്റ് വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ഇതിന് പിന്നാലെ വിമാനം ന്യൂയോർക്കിൽ അടിയന്തരമായി ഇറക്കി. 

സിയാറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്താംബൂളിലേക്ക് പോവുകയായിരുന്ന  വിമാനത്തിലെ പൈലറ്റ് ഇൽസെഹിൻ പെഹ്‌ലിവാൻ (59) ആണ് മരിച്ചത്.

ബോധരഹിതനായി വീണ പൈലറ്റിനെ ഉടൻ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിമാനത്തിലെ  മറ്റൊരു പൈലറ്റും സഹപൈലറ്റും ന്യൂയോർക്കിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനം അടിയന്തരമായി ഇറക്കുന്നതിന് മുമ്പ് തന്നെ പൈലറ്റ് മരിച്ചു.

vachakam
vachakam
vachakam

2007 മുതൽ ടർക്കിഷ് എയർലൈൻസിൽ പൈലറ്റായിരുന്നു ഇൽസെഹിൻ പെഹ്‌ലിവാൻ. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഈ വർഷം മാർച്ചിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അംഗീകരിച്ച ഏവിയേഷൻ മെഡിക്കൽ സെൻ്ററിലെ പതിവ് മെഡിക്കൽ പരിശോധനയിൽ അദ്ദേഹം വിജയിച്ചിരുന്നതായി എയർലൈൻസ് വക്താവ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam