സ്‌റ്റോക്ക്‌ഹോം: 2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാംഗിന്. ദക്ഷിണ കൊറിയൻ നോവലിസ്റ്റ് ഹാന്‍ സെംഗ് വോണിന്‍റെ മകളായാണ് ഹാന്‍ കാംഗ്.
സാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ആര്‍സില്‍ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപികയായ ഹാന്‍ സംഗീതജ്ഞയും കലാകാരിയും കൂടിയാണ്.
ടുഡേയ്സ് യംഗ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, സാംഗ് ലിറ്റററി പ്രൈസ്, യംഗ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഹാംഗ് നേടിയിട്ടുണ്ട്.
ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്‍റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണതയുള്ള കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങ്ങിന്‍റേതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ദക്ഷിണ കൊറിയയിലേയ്ക്കെത്തുന്ന ചരിത്രത്തിലെ ആദ്യത്തെ സാഹിത്യ നൊബേല്‍ ആണ് ഹാൻ കാങ്ങിന്‍റേത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്