മോസ്‌കോ: മുന്‍ ഉപ പ്രധാനമന്ത്രി ആന്ദ്രേ ബെലോസോവിനെ റഷ്യയുടെ പുതിയ പ്രതിരോധ മന്ത്രിയായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നിര്‍ദ്ദേശിച്ചു. ഉക്രെയ്ന്‍ യുദ്ധം രണ്ട് വര്‍ഷം പിന്നിടവെയാണ് സാമ്പത്തിക ശാസ്ത്രത്തില്‍ പ്രാവീണ്യമുള്ള ആന്ദ്രേ ബെലോസോവിനെ സുപ്രധാന സ്ഥാനത്തേക്ക് നിയോഗിക്കുന്നത്.
2012 മുതല്‍ പ്രതിരോധ മന്ത്രിയായ സെര്‍ജി ഷൊയ്ഗു റഷ്യയുടെ സുരക്ഷാ കൗണ്‍സിലിന്റെ സെക്രട്ടറിയാകണമെന്നും നിലവിലെ നിക്കോളായ് പത്രുഷേവിന് പകരം സൈനിക-വ്യാവസായിക സമുച്ചയമായ ക്രെംലിനിന്റെ ചുമതലകള്‍ വഹിക്കണമെന്നും പുടിന്‍ ആഗ്രഹിക്കുന്നു. ഷൊയ്ഗുവിന്റെ മുഖം രക്ഷിക്കാനുള്ള നടപടി കൂടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്.
റഷ്യയുടെ ജനറല്‍ സ്റ്റാഫിന്റെ തലവനും യുദ്ധം നയിക്കുന്നതില്‍ കൂടുതല്‍ റോളുമുള്ള വലേരി ജെറാസിമോവ് ആ സ്ഥാനത്ത് തുടരും. രാജ്യത്തിന്റെ മുതിര്‍ന്ന വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തന്റെ ജോലിയില്‍ തുടരുമെന്ന് ക്രെംലിന്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്