വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ദുര്‍ബല വിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന ട്രംപ് സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച യു.എസിലെ ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് പാപ്പയുടെ വിമര്‍ശനം.
നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരില്‍ കുടിയേറ്റക്കാരെ ബലം പ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസിനെ ഇല്ലായ്മ ചെയ്യുമെന്നും മോശമായി കലാശിക്കുമെന്നും മാര്‍പാപ്പ കത്തില്‍ വ്യക്തമാക്കുന്നു.
കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് വാദിക്കുന്നയാളാണ് ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായ ഫ്രാന്‍സിസ് മാര്‍പാപ്പ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്