2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് പ്രഖ്യാപിച്ചു. യുഎസ് ഗവേഷകൻ ജോൺ ഹോപ്‌ഫീൽഡ്, കനേഡിയൻ ഗവേഷകനായ ജെഫ്രി ഇ. ഹിൻടൺ എന്നിവരാണ് പുരസ്കാര ജേതാക്കള്‍.
ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിങ് സാധ്യമാക്കുന്ന കണ്ടെത്തലുകളാണ് ഇരുവരെയും പുരസ്കാരത്തിന് അര്‍ഹരാക്കിയത്.
11 മില്ല്യൺ സ്വീഡിഷ് ക്രൗണുകൾ (ഏകദേശം 9.3 കോടി രൂപ) ആണ് സമ്മാനത്തുകയായി ഇരുവർക്കും ലഭിക്കുക. ഫിസിക്സ് ഉപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകൾ പരിശീലിപ്പിച്ചെടുക്കുന്ന വഴിയാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
ഒരു നോഡ് പിക്സലുകളാക്കി മാറ്റാൻ കഴിയുന്ന പാറ്റേണുകൾ സംഭരിച്ച് പുനർനിർമിക്കുന്നതിനുള്ള ഒരു രീതിയാണ് ജോൺ ഹോപ്‌ഫീൽഡ് വികസിപ്പിച്ചിരിക്കുന്നത്. ഹോപ്‌ഫീൽഡ് വികസിപ്പിച്ചെടുത്ത ഈ നെറ്റ്‌വർക്കിൽ ബോൾട്ട്‌സ്‌മാൻ മെഷീൻ എന്നറിയപ്പെടുന്ന ഒരു പുതിയ മോഡൽ സൃഷ്‌ടിക്കാൻ ജെഫ്രി ഇ. ഹിൻടണ് കഴിഞ്ഞു.
സമാനമായ നിരവധി ഘടകങ്ങൾ ഉൾക്കൊള്ളുന്ന സിസ്റ്റങ്ങളെകുറിച്ച് പഠിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സിൽ നിന്നുമുള്ള ആശയങ്ങൾ ഹിൻടൺ ഇതിനായി ഉപയോഗിച്ചിരുന്നു. വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭൗതികശാസ്ത്രത്തിനുള്ള നോബേൽ പ്രഖ്യാപനം.
വിക്ടര്‍ ആംബ്രോസും ഗാരി റുവ്കുനിനും വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. മൈക്രോ ആര്‍എന്‍എയുടെ കണ്ടെത്തലിനും പോസ്റ്റ് ട്രാന്‍സ്‌ക്രിപ്ഷണല്‍ ജീന്‍ റെഗുലേഷനില്‍ അതിന്റെ പങ്കിനെക്കുറിച്ചുമുള്ള പഠനത്തിനാണ് പുരസ്‌കാരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്