സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം; 7 പേർ കൊല്ലപ്പെട്ടു,11 പേർക്ക് പരുക്ക്

OCTOBER 9, 2024, 7:25 PM

ഡമാസ്കസ് : സിറിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടതായും 11 പേർക്ക് പരുക്കേറ്റതായും സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൻ്റെ മെസുസയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്‌ടമാണ് ഉണ്ടായതെന്നും റിപ്പോർട്ടുണ്ട്.

ഇതിന് മുമ്പ് മധ്യ സിറിയയിൽ നടന്ന മിസൈൽ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു. സിറിയയുടെ കെമിക്കൽ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ട സൈനിക ഗവേഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

ആക്രമണത്തെ അപലപിച്ച് സിറിയയുടെ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. നടന്നത് ക്രിമിനൽ ആക്രമണം ആണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയവും പ്രതികരിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam