ജെറുസലേം: ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അഭയാര്‍ത്ഥി ക്യാംപായിരുന്ന ഒരു സ്‌കൂളിന് നേരെ വ്യാഴാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹമാസ് തീവ്രവാദികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു.
നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ യുദ്ധം ശക്തമാക്കുമ്പോഴും പാലസ്തീനിലുടനീളം ഹമാസ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഈ ആഴ്ച ആദ്യം വടക്കന്‍ ഗാസയില്‍ ഹമാസിനെതിരെ സൈന്യം വലിയ തോതിലുള്ള വ്യോമ, കര ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്