ന്യൂ കാലിഡോണിയ: വോട്ടിംഗ് അവകാശങ്ങളിൽ വരുത്തിയ മാറ്റങ്ങളിൽ പ്രതിഷേധിച്ച് ജനങ്ങൾ നടത്തുന്ന സമര പരിപാടികൾ അതിരുകടന്നതോടെ ന്യൂ കാലിഡോണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശത്ത് കുറഞ്ഞത് 12 ദിവസത്തേക്കെങ്കിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തുമെന്ന് ഫ്രാൻസ് അറിയിച്ചു.
പ്രതിഷേധ സമരങ്ങളെ തുടർന്ന് ഇതുവരെ നാല് പേരാണ് മരണപ്പെട്ടത്.300ലധികം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പ്രതിഷേധം അതിരുകടന്നതോടെ 130ലധികം പേരെ അറസ്റ്റ് ചെയ്ത് നീക്കിയതായി ഫ്രഞ്ച് ഹൈക്കമ്മീഷൻ അറിയിച്ചു.
അടിയന്തര നടപടികൾക്ക് കീഴിൽ, പൊതു ക്രമത്തിന് ഭീഷണിയായി കണക്കാക്കപ്പെടുന്ന ആളുകളെ വീട്ടുതടങ്കലിൽ വയ്ക്കാനുള്ള സാധ്യത ഉൾപ്പെടെയുണ്ട്.
“അരാജകത്വത്തിൻ്റെ രംഗങ്ങൾക്ക്” ശേഷം പിരിമുറുക്കം ശമിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നതെന്ന് ബുധനാഴ്ച ഉച്ചതിരിഞ്ഞ് പാരീസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സർക്കാർ വക്താവ് പ്രിസ്ക തെവെനോട്ട് പ്രതികരിച്ചു.
പ്രതിഷേധങ്ങൾക്ക് അയവില്ലാത്ത സാഹചര്യത്തിൽ തുറമുഖങ്ങളും അന്താരാഷ്ട്ര വിമാനത്താവളവും സുരക്ഷിതമാക്കാൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും ഫ്രാൻസ് പ്രധാനമന്ത്രി ഗബ്രിയേൽ അറ്റൽ മന്ത്രിതല യോഗത്തിൽ പറഞ്ഞു.ടിക് ടോക്ക് ആപ്പിനും നിലവിൽ ഇവിടെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ന്യൂ കാലിഡോണിയയിൽ 10 വർഷമായി താമസിക്കുന്ന ഫ്രഞ്ച് നിവാസികൾക്ക് പ്രവിശ്യാ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശം അനുവദിക്കുന്നതിനുള്ള ബില്ലിനെ ചൊല്ലിയാണ് പ്രതിഷേധം ആളിക്കത്തുന്നത്.ഈ മാറ്റം ജനസംഖ്യയുടെ 41% വരുന്ന തദ്ദേശീയ വിഭാഗവും സ്വാതന്ത്ര്യാനുകൂല പ്രസ്ഥാനത്തിലെ പ്രധാന ശക്തിയുമായ കനക്‌സിൻ്റെ വോട്ടിൻ്റെ വിഹിതം കുറയ്ക്കുമെന്ന് ചില പ്രാദേശിക നേതാക്കൾ ഭയപ്പെടുന്നുണ്ട് .ബുധനാഴ്ച മരിച്ചവരിൽ മൂന്ന് പേർ തദ്ദേശീയരായ കനക്‌മാരാണെന്ന് ന്യൂ കാലിഡോണിയയുടെ പ്രസിഡൻ്റ് ലൂയിസ് മാപ്പുവിൻ്റെ വക്താവ് പറഞ്ഞു.
ENGLISH SUMMARY: France declares state of emergency in New Caledonia after deadly riots
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്