ഇസ്രയേലിന്  മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

MAY 16, 2024, 5:13 AM

ബ്രസൽസ്: റഫയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ. അല്ലാത്തപക്ഷം, ഇസ്രായേലും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളാകുമെന്ന് യൂണിയൻ്റെ വിദേശനയ മേധാവി ജോസഫ് ബോറെൽ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിൻ്റെ അവകാശത്തെ മാനിക്കുന്നു. എന്നിരുന്നാലും, തങ്ങളുടെ ജനങ്ങൾക്ക് സുരക്ഷ നൽകാനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും ഇസ്രായേലിന് ബാധ്യതയുണ്ട്. 

അന്താരാഷ്‌ട്ര നിയമപ്രകാരം സഹായവസ്തുക്കള്‍ കടത്തിവിടേണ്ടതാണ്.ഗാസയിലെ സഹായവിതരണം തടസപ്പെടുത്തുന്നതിലൂടെ പട്ടിണിയും മനുഷ്യദുരിതവും വർധിക്കുന്നു.

vachakam
vachakam
vachakam

സഹായവാഹനങ്ങള്‍ കടന്നുപോകുന്ന കെറം ഷാലോമിലെ ചെക്ക്പോസ്റ്റിനു നേർക്ക് ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായും ബൊറെല്‍ കൂട്ടിച്ചേർത്തു.

“ഉടൻ വെടിനിർത്തൽ നടപ്പിലാകുന്നതിനും  ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും നിരുപാധികം മോചിപ്പിക്കുന്നതിനുമുള്ള അവരുടെ ശ്രമങ്ങൾ അതിവേഗമാക്കാൻ  ഞങ്ങൾ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു,” ബൊറെല്‍ പറഞ്ഞു.

ഒക്‌ടോബർ 7-ന് ഇസ്രയേലിക്കെതിരായ ഹമാസിൻ്റെ ആക്രമണത്തിന് പ്രതികാരമായാണ് ഗാസയിൽ ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ചത്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam