വരാല്‍ കറി

JANUARY 30, 2022, 1:29 PM

ആറ്റുവാള അല്ലെങ്കില്‍ വരാല്‍ (നുറുക്കിയത്)- ഒരു കിലോ

വറ്റല്‍മുളക് -50 ഗ്രാം

മല്ലി- 25 ഗ്രാം

vachakam
vachakam
vachakam

കുരുമുളക്-10

ഉലുവ -ഒരു നുള്ള്

പെരുംജീരകം-ഒരു നുള്ള്

vachakam
vachakam
vachakam

മഞ്ഞള്‍-ഒരു ചെറിയ കഷണം

ഇഞ്ചി-ഒരു ചെറിയ കഷണം

കുടംപുളി-50 ഗ്രാം

vachakam
vachakam

ഉപ്പ്-പാകത്തിന്

വെളിച്ചെണ്ണ-വലിയ രണ്ടു സ്പൂണ്‍

കടുക് -ഒരു നുള്ള്

കറിവേപ്പില- രണ്ടു തണ്ട്

പച്ചമുളക് - 10

ചുവന്നുള്ളി-10

പാചകം ചെയുന്ന വിധം

മണ്‍ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് ഇട്ടു പൊട്ടിക്കുക.അതിന്ശേഷം ഉള്ളി , പച്ചമുളക്, ഇഞ്ചി ഇവ ചെറുതായി അരിഞ്ഞ്ചൂടാക്കിയ എണ്ണയില്‍ ഇട്ടു വഴറ്റുക. ഏകദേശം വഴന്നു വരുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക.

അതിന് ശേഷം വറ്റല്‍മുളക്, മല്ലി, കുരുമുളക്, ഉലുവ, ജീരകം, മഞ്ഞള്‍, ഇവ ചെറുതരി ഇട്ടു അമ്മിയില്‍ അരച്ചെടുക്കുക.

വഴറ്റിയ വെളിച്ചെണ്ണയിലേക്ക് ഈ അരപ്പ് ഇട്ടു പാകത്തിന് ഉപ്പ് ചേര്‍ത്തു ചൂടാക്കുക. ചൂടായി വരുമ്പോള്‍ കുടംപുളിയിട്ട് ഇളക്കുക. നന്നായി തിളച്ചു വരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. മറ്റൊരു ചട്ടികൊണ്ടു അടച്ചു വച്ചു വേവിക്കുക. മീന്‍ വെന്തുവരുമ്പോള്‍ ചട്ടിമാറ്റി കറിയില്‍ വെയിലു കൊള്ളിക്കുക. ചെറിയ ചൂടോടെ ഉപയോഗിക്കാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam