മത്തി അച്ചാർ

MARCH 19, 2022, 2:47 PM

മത്തി ..1kg

മുളക് പൊടി .നാല് T സ്പൂൺ ..

മഞ്ഞൾപൊടി

vachakam
vachakam
vachakam

കുരുമുളക് പൊടി ..രണ്ട് T സ്പൂൺ

ഉപ്പ് .

ഇഞ്ചി ഒരു വലിയ പീസ്‌

vachakam
vachakam
vachakam

വെളുത്തുള്ളി മൂന്ന് ചുള

പച്ചമുളക് ..പത്തെണ്ണം

കറിവേപ്പില

vachakam
vachakam

കടുക്

കായം അര T സ്പൂൺ

ഉലുവ പൊടി കാൽ T സ്പൂൺ

ജീരകപ്പൊടി കാൽ T സ്പൂൺ

വിനാഗിരി പാകത്തിന്

വെളിച്ചെണ്ണ പാകത്തിന് ...

ഇടത്തരം മത്തി വെട്ടി നന്നായി കഴുകി തലകളഞ്ഞു നാലായി മുറിച്ച് ,ഉപ്പും ,മുളകും, മഞ്ഞളും ,കുരുമുളക് പൊടിയും തിരുമ്മിഅരമണിക്കൂർ വെക്കുക . ശേഷം നല്ലെണ്ണയിലോ ,വെളിച്ചെണ്ണയിലോ നന്നായി വറുത്തുകോരുക 

ഒരു പാനിൽ എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ച് അതിൽ ,ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക് എന്നിവ നീളത്തിൽ അരിഞ്ഞതിട്ട് വഴറ്റുക ,അല്പം കഴിയുമ്പോൾ കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് ഇളക്കുക കറിവേപ്പിലയും ചേർക്കുക ..നന്നായി വഴന്നുകഴിയുമ്പോൾ ,മുളക് പൊടി ,മഞ്ഞൾപൊടി ,അല്പം കുരുമുളക് പൊടി ,കായം ,ഉലുവ പൊടി എന്നിവ ചേർത്തു മൂപ്പിക്കുക ..അതിലേയ്ക്ക് വിനാഗിരി ഒഴിച്ചു ഇളക്കി മീൻ ചേർത്തു ഇളക്കി യോജിപ്പിക്കുക .ഈ സമയം ഉപ്പും പുളിയും പാകപ്പെടുത്തണം .വാങ്ങിവെച്ചു അല്പം ജീരകം പൊടിച്ചത് ചേർത്തിളക്കി തണുക്കുമ്പോൾ കുപ്പിയിലാക്കി ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാം ...

(ഏത് അച്ചാറുകൾക്കും ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞു ചേർക്കുന്നതിനോടൊപ്പം ,ഇവ രണ്ടും അല്പം ചതച്ചതും കൂടി ചേർത്താൽ ..രുചിയും ,മണവും ,കൊഴുപ്പും കൂടുതൽ കിട്ടും ...അച്ചാറിനു അല്പം കൂടി ലൂസ്‌ ആവശ്യമായി തോന്നുന്നു വെങ്കിൽ വാങ്ങിവെക്കുന്നതിനു മുൻപ് തിളപ്പിച്ച വെള്ളം ചേർത്തു പാകപ്പെടുത്താം .എരിവ് കൂടുതൽ വേണ്ടവർക്ക് മുളക്പൊടി അതിനനുസരിച്ചു ചേർക്കാം )


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam