'ടോക്സികി'ൽ കിയാര അദ്വാനിയും; ക്യാരക്ടർ പോസ്റ്റർ പുറ‍ത്ത്

DECEMBER 21, 2025, 10:05 PM

യാഷ്-ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'ടോക്സിക്' എന്ന ചിത്രത്തിൽ കിയാര അദ്വാനിയും. ചിത്രത്തിലെ കിയാര അദ്വാനിയുടെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

നാദിയ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കിയാര എത്തുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 

പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്ന ഒന്നാണ് യാഷ്-ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'ടോക്സിക്' എന്ന ചിത്രം. മാർച്ച് 19നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

vachakam
vachakam
vachakam

ദേശീയ അവാർഡ് ജേതാവ് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രവി ബസ്രൂർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

എഡിറ്റിംഗ് ഉജ്വൽ കുൽക്കർണിയാണ്, പ്രൊഡക്ഷൻ ഡിസൈനിന്റെ ചുമതല ടി പി ആബിദിനാണ്. ജോൺ വിക്കിലെ  ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയും ദേശീയ അവാർഡ് ജേതാവായ ആക്ഷൻ ഡയറക്ടർ അൻബറിവും ചേർന്ന് ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിട്ടുണ്ട്.; 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam