ജേക്‌സ് ബിജോയ് മ്യൂസിക് എഫ്ഫക്റ്റ്; ആന്തം ഓഫ് നോബഡി പുറത്തിറങ്ങി; 'ഐ നോബഡി' ജൂലൈ 9ന് തിയേറ്ററുകളിൽ

JUNE 24, 2026, 9:45 AM

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന 'ഐ നോബഡി' എന്ന ചിത്രത്തിന്റെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജ്ജേ ഖബ്ബെ എന്ന് തുടങ്ങുന്ന ആന്തം ഓഫ് നോബഡിയുടെ വിഡിയോയാണ് പുറത്തിറങ്ങിയത്.

കൊച്ചി ലുലു മാൾ നടന്ന ഗംഭീര താര പരിപാടിയിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് - പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്. ചിത്രത്തിൽ 8 ഗാനങ്ങളാണ് അടങ്ങിയിട്ടുള്ളത്.

ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധർ ചിത്രത്തിൽ ഗാനമാലപിച്ച സുധീർ യദുവംശി, റാപ്പ് സിങ്ങർ ബിജോർൺ, സിമ്രാൻ കൗർ എന്നിവർ ചേർന്നാണ് ആന്തം ഓഫ് നോബഡി ഗാനത്തിന് ശബ്ദം പകർന്നത്. സിദ് കൗശാലാണ് വരികൾ എഴുതിയത്. 'ജ്ജേ ഖബ്ബെ' എന്നത് പഞ്ചാബി വാക്കാണ്. ഇതിന്റെ മലയാളം അർത്ഥം 'വലതും ഇടതും' എന്നാണ്. പഞ്ചാബിയിൽ 'സജ്ജെ' എന്നാൽ 'വലതുഭാഗം' എന്നും 'ഖബ്ബെ' എന്നാൽ 'ഇടതുഭാഗം' എന്നുമാണ് അർത്ഥമാക്കുന്നത്.

vachakam
vachakam
vachakam


നിരൂപക  പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി' പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് നിർമ്മിക്കുന്നത്. ആന്തം ഓഫ് നോബഡി എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

വേൾഡ് വൈഡ് റിലീസായി ജൂലൈ 9ന് പുറത്ത് വരുന്ന ചിത്രത്തെ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ജേക്‌സ് ബിജോയ് - പൃഥ്വിരാജ് കൂട്ടുക്കെട്ടുണ്ടാക്കുന്ന പ്രതീക്ഷയും നിസ്സാരമല്ല.

vachakam
vachakam
vachakam

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയിൽ എത്തുന്ന സിനിമയാകും 'ഐ നോബഡി' എന്നാണ് ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയ്‌ലർ നൽകുന്ന സൂചന. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്.

എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ & അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന 5 ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്‌സ്, ജിതിൻ മദനൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

vachakam
vachakam
vachakam

ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, എഡിറ്റിംഗ് റമീസ് എംബി, പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നാക്കോത്ത്, മേക്കപ്പ് റോണക്‌സ് സേവിയർ, കോസ്ര്യൂംസ് ധന്യ ബാലകൃഷ്ണൻ,  പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, സംഘടന സംവിധാനം വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ & അമിത് ജോളി ബാസ്റ്റിൻ,

സൗണ്ട് ഡിസൈനർ നിക്‌സൺ ജോർജ്, വി എഫ് എക്‌സ് ലവാ കുശ, മാർക്കറ്റിംഗ്: കാറ്റലിസ്റ്റ്, ഡിസൈൻ: റ്റിംഗ്, പ്രൊമോഷൻസ് പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ.വി, കളറിസ്റ്റ് സുരേഷ് രവി, സ്റ്റീൽസ് രോഹിത് കെ സുരേഷ്, ഡിസൈൻസ് യെല്ലോ ടൂത്ത്, ടീസർ എഡിറ്റ് ബ്ലെസ് തോമസ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam