രാജ്യത്തെ തൊഴില്‍രഹിതരില്‍ 83%വും യുവാക്കൾ; ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട്

MARCH 28, 2024, 2:51 PM

രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്ട്. ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്‌മെൻ്റിൻ്റെയും റിപ്പോർട്ട് പ്രകാരം തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവാക്കളാണ്. ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ 65.7 ശതമാനം യുവാക്കളും തൊഴിൽരഹിതരാണെന്നാണ് റിപ്പോർട്ട്. 2000-ൽ ഇത് 35.2 ശതമാനമായിരുന്നു.

റിപ്പോർട്ട് അനുസരിച്ച്, 2009 നും 2019 നും ഇടയിൽ യുവാക്കളുടെ തൊഴിൽ ഗണ്യമായി വർദ്ധിക്കുകയും കോവിഡിന് ശേഷമുള്ള വർഷങ്ങളിൽ കുറയുകയും ചെയ്തു. കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ ഗണ്യമായി കുറഞ്ഞതായും കാർഷികേതര മേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 

കാർഷിക മേഖലയിലെ തൊഴിലാളികൾ പ്രധാനമായും നിർമാണ മേഖലയിലേക്ക് മാറിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏകദേശം 90 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. നിത്യജീവിതത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹിക സുരക്ഷ അനുഭവിക്കുന്നത് ചെറിയ വിഭാഗം പേര്‍ മാത്രമാണ്.

vachakam
vachakam
vachakam

കാര്‍ഷികേതര വിഭാഗത്തില്‍ ജോലി ചെയ്യുന്നവരും സംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുമാണ് പ്രധാനമായും തൊഴില്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ കരാര്‍ വത്കരണത്തിന്റെ തോത് ഗണ്യമായി വര്‍ധിച്ചു. ചെറിയ ശതമാനം തൊഴിലാളികള്‍ മാത്രമാണ് ദീര്‍ഘകാല കരാര്‍ ജോലികളില്‍ ഏര്‍പ്പെടുന്നത്.

ഉയർന്ന വിദ്യാഭ്യാസമുള്ള യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയുടെ പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ഗുണനിലവാരമുള്ള തൊഴിലവസരങ്ങളുടെ അഭാവമാണ്. വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണത്തിൽ സമീപ വർഷങ്ങളിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്.

റിപ്പോർട്ട് അനുസരിച്ച്, ഈ കണക്ക് 2000-ൽ 54.2 ശതമാനത്തിൽ നിന്ന് 2022-ഓടെ 65.7 ശതമാനമായി വർധിച്ചു. ഇതിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്, ഇതിൽ 62.2 ശതമാനം പുരുഷന്മാരും 76.7 ശതമാനം സ്ത്രീകളും വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിൽരഹിതരായി തുടരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam