ഇനി സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് തവണ

APRIL 27, 2024, 12:41 PM

ന്യൂഡല്‍ഹി: 2025-26 അധ്യയന വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സി.ബി.എസ്.ഇയ്ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് നിര്‍ദേശം നല്‍കിയത്. ഇതിനായി മന്ത്രാലയവും സി.ബി.എസ്.ഇയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുമായി അടുത്ത മാസം ചര്‍ച്ച നടത്തും.

ബിരുദ പ്രവേശനത്തിന്റെ സമയക്രമത്തെ ബാധിക്കാത്ത തരത്തില്‍ പരീക്ഷകള്‍ നടത്തുന്നതിന് അക്കാദമിക് കലണ്ടര്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികളും സി.ബി.എസ്.ഇ ഇതിനോടകം ആരംഭിച്ചു. അതേസമയം അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ സെമസ്റ്റര്‍ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഉപേക്ഷിച്ചതായും സി.ബി.എസ്.ഇ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam