കോൺഗ്രസ് രാജ്യത്തെ പൊതുസ്വത്ത് മുസ്ലീംങ്ങൾക്ക് ഭാഗിച്ചുകൊടുക്കുമോ..?

MAY 8, 2024, 4:06 PM

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്  ഭരണഘടനയുെട 324-ാം വകുപ്പിലൂടെ ലഭിച്ച അധികാരമാണ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം. അതിന് ഭംഗം വരാതെ നോക്കേണ്ടത് ആ കസേരയിലിരിക്കുന്ന വ്യക്തിയാണ്. എന്നാലിന്ന് നിഷ്പക്ഷമായാണോ ആ സംവിധാനം പ്രവർത്തിക്കുന്നത്..?

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം എന്നത്  നമ്മുടെ തിരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ ഏറ്റവും ഉന്നതിയിലെത്തിക്കുന്നതിനുള്ള പ്രക്രിയയാണ്. തിരഞ്ഞെടുപ്പ്  പ്രസംഗങ്ങളിൽ വ്യക്തികളുടെ സ്വകാര്യജീവിതത്തെക്കുറിച്ചു മോശമായ പരാമർശിക്കരുത്, മത ജാതിസമുദായ അധിക്ഷേപങ്ങൾ പാടില്ല, പ്രചാരകർ വീടുകളിലെ സൈ്വരജീവിതം തടസ്സപ്പെടുത്തരുത് തുടങ്ങി 27 വ്യവസ്ഥകളാണ്  വിവിധ പാർട്ടികളുമായി കൂടിയാലോചിച്ച് നടപ്പിലാക്കിയത്. ഇതിന്റെ മാതൃക കേരളമാണെന്നതിൽ നമുക്കഭിമാനിക്കാവുന്നതാണ്.

എന്തിനേറെ വോട്ടർ പട്ടികയ്ക്ക് മാതൃകയായതുപോലും 1947-48 കാലത്തെ തിരുവിതാംകൂറിലെ തെരഞ്ഞെടുപ്പായിരുന്നു.  തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനയുെട 324-ാം വകുപ്പിലൂടെ ലഭിച്ച അധികാരമാണ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം. അതിന് ഭംഗം വരാതെ നോക്കേണ്ടത് ആ കസേരയിലിരിക്കുന്ന വ്യക്തിയാണ്.  എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന് കേവലം നാല് ദിവസം മാത്രം കഴിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി പ്രവാഹം തന്നെയുണ്ടായി.  മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെയും ആന്ധ്രാപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെയും വാട്‌സാപ്പ് സന്ദേശത്തിനെതിരെയും വ്യാപക പ്രതിഷേധങ്ങൾ ഉയർന്നു. 

vachakam
vachakam
vachakam

കോയമ്പത്തൂർ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടിക്ക് വിദ്യാഭ്യസ വകുപ്പിന്റെ നിർദ്ദേശവും തൊട്ടുപിന്നാലെ വന്നിരുന്നു. പ്രധാനമന്ത്രിയുടെ പേരിലുള്ള മറ്റൊരു പരാതി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചതിനാണ്. തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെയാണ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രിയുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ആന്ധ്രാപ്രദേശിൽ മോദി ആദ്യം വ്യോമസേനയുടെ വിമാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്. പ്രചാരണത്തിന് സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് നിയമ ലംഘനമാണെന്നും ഇക്കാരണത്താൽ 1975ലെ പൊതുതിരഞ്ഞെടുപ്പിൽ നിന്ന് ഇന്ദിരാ ഗാന്ധിയെ അയോഗ്യയാക്കിയിട്ടുണ്ടെന്നും സാകേത് ഗോഖലെ ചൂണ്ടിക്കാട്ടി.

വ്യോമസേനാ വിമാനം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഉപയോഗിക്കാൻ അനുമതി നൽകിയതിനുള്ള കാരണവും പണമടച്ചാണോ വിമാനം വിട്ടുനൽകിയതെന്ന് ഉൾപ്പെടെയുള്ള വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണമെന്നും ഗോഖലെ ആവശ്യപ്പെട്ടിരുന്നു.സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബി.ജെ.പി. കർണ്ണാടകയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കമ്മീഷൻ നിർദ്ദേശങ്ങളെ അട്ടിമിറിച്ചുള്ളതാണെന്ന് കാട്ടിയാണ് പരാതി. കർണ്ണാടകയുടെ പരമാധികാരത്തിനോ സൽപ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാർത്താൻ ആരേയും അനുവദിക്കില്ലെന്ന പരാമർശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബി.ജെ.പി ആരോപിക്കുന്നു.

കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തി പരാതി നൽകിയത്. രാമക്ഷേത്ര നിർമാണത്തെപ്പറ്റി പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്രമോദി  പ്രസംഗത്തിനിടെ പറഞ്ഞ പരാമർശത്തിൽ മാതൃക പെരുമാറ്റ ചട്ടലംഘനം ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ നിന്ന് കോൺഗ്രസും സമാജ് വാദി പാർട്ടിയും വിട്ടുനിന്നത് രാമനെ അപമാനിക്കലാണെന്നായിരുന്നു മോദിയുടെ പരാമർശം. മോദിയുടെ പ്രസംഗം മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധ വളർത്തിയിട്ടില്ലെന്നും കമ്മീഷന്റെ വിലയിരുത്തൽ.

vachakam
vachakam
vachakam

താലിബാൻ അഫ്ഗാനിൽ ഭരണം ഏറ്റെടുത്തതിന് ശേഷം അവിടെ നിന്നും സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് സർക്കാർ കൊണ്ടുവന്നുവെന്ന പരാമർശവും ചട്ടലംഘനം അല്ലെന്ന് കമ്മീൻ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രധാനമന്ത്രിക്കെതിരെ ഉയർന്ന ആദ്യഘട്ട പരാതികൾ മാത്രമാണ് കമ്മീഷൻ പരിശോധിച്ചത്. എന്നാൽ രാജസ്ഥാനിൽ മുസ്ലിംങ്ങൾക്കെതിരെ നടത്തിയ പരാമർശത്തിൽ കമ്മീഷൻ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വർഗീയത മാത്രം വിളമ്പുന്ന പ്രസംഗങ്ങളാണ് മോദിയും മറ്റ് ബി.ജെ.പി നേതാക്കളം നടത്തിക്കൊണ്ടിരിക്കുന്നത്.

സ്ത്രീകളുടെ കെട്ടുതാലി പൊട്ടിച്ചെടുത്ത് മുസ്ലീങ്ങൾക്ക് നൽകും. ഹിന്ദുക്കൾക്ക് അവരുടെ വിശ്വാസം പിന്തുടരാൻ പോലും കോൺഗ്രസ് ഭരണത്തിൽ സാധ്യമല്ല. ഹനുമാൻ ചാലിസ കേൾക്കുന്നവരെ കോൺഗ്രസ് ഭരണം മർദ്ദിക്കും. ഇങ്ങനെ നാളുന്നു ആ നീചവചനങ്ങൾ..!
ബി.ജെ.പിയുടെ പ്രധാന അജണ്ട ഹിന്ദു മുസ്ലിം വിഭജനം ശക്തമാക്കി അധികാരം പിടിക്കുക എന്നതാണെന്ന് പകൽപോലെ സത്യമായിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രി തന്നെ ഇതുപോലെ വർഗീയ വിഷം ചീറ്റുന്നത് ഇതിനു  മുമ്പെങ്ങും കണ്ടിട്ടില്ലാത്ത സംഭവമാണ്. ഇത് പെരുമാറ്റ ചട്ടലംഘനവും ഭരണഘടന വിരുദ്ധവുമാണ് എന്ന് നിഷ്പക്ഷമതികൾ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിച്ചാൽ നരേന്ദ്രമോദി ജയിലിൽ പോകുമെന്നാണ് മാധ്യമ നിരീക്ഷകനായ എൻ.എം.പിയേഴ്‌സൺ പറയുന്നത്.

മതാടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്നത് ശിക്ഷാർഹമാണ് മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന വാക്കുകൾ പ്രയോഗിക്കുവാൻ ഇന്ത്യൻ ശിക്ഷാനിയമം 153 വകുപ്പ് അനുവദിക്കുന്നില്ല. ഇന്ത്യ എന്ന മഹാരാജ്യം നിർമ്മിക്കുന്നതിൽ നരേന്ദ്രമോദി എന്ന ബി.ജെ.പി നേതാവിന് യാതൊരു പങ്കുമില്ല അനേകായിരം സ്വാതന്ത്ര്യ സമര പോരാളികൾ ജീവൻ നൽകി നേടിയെടുത്തതാണ് സ്വതന്ത്ര ഇന്ത്യ എന്ന് പറയാനും അദ്ദേഹം മടിച്ചില്ല. രാജ്യത്തെ മുസ്ലിങ്ങളെക്കുറിച്ച് ഹിന്ദുത്വവാദികൾ പൊതുവിൽ ഉന്നയിക്കുന്ന ആരോപണം അവർക്ക് ധാരാളം കുട്ടികൾ ഉണ്ടാകുന്നു എന്നതാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതേ ആരോപണമുന്നയിച്ചു.

vachakam
vachakam
vachakam

മുസ്ലിങ്ങൾ പെറ്റുകൂട്ടുന്നു എന്നായിരുന്നു രാജസ്ഥാനിലെ അദ്ദേഹത്തിന്റെ പ്രസംഗം.
അദ്ദേഹം നേരത്തെയും ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ വംശഹത്യയിൽനിന്ന് രക്ഷപ്പെട്ട മുസ്ലിങ്ങൾ താമസിച്ച സ്ഥലങ്ങളെ കുട്ടികളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രമായാണ് മോദി മുൻപ് വിശേഷിപ്പിച്ചത്. എന്നാൽ എന്താണ് മുസ്ലിങ്ങൾക്കെതിരായ ഈ ആരോപണത്തിന്റെ യാഥാർത്ഥ്യം? 10 വർഷത്തിനുള്ളിൽ മുസ്ലിം ജനസംഖ്യയിലുണ്ടായ വർധന ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചെറിയതായിരുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.

1991 നും 2001 നും ഇടയിൽ മുസ്ലിം ജനസംഖ്യ 29.49 ശതമാനം വർധിച്ചിരുന്നുവെങ്കിൽ പിന്നീടുള്ള 10 വർഷം വളർച്ചനിരക്ക് 24.69 ആയി കുറഞ്ഞു. പുതിയ സെൻസസ് നടന്നിരുന്നുവെങ്കിൽ നിരക്ക് വർധനയിലെ കുറവ് കൂടുതൽ പ്രകടമാകുകമായിരുന്നു. ഇതാണ് ? ശരിയായ കണക്ക്.

ഇവിടെയാണ് ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു തിരുനെല്ലായി നാരായണയ്യർ ശേഷൻ എന്ന ടി.എൻ. ശേഷൻ പൂജ്യനീയനാകുന്നത്. തെരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കർശനമായ ചില പരിഷ്‌ക്കാരങ്ങൾ ഇനിയും മറക്കാറായിട്ടില്ല.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam