കോണ്‍ഗ്രസിനെ വെട്ടിലാക്കി  സാം പിത്രോഡ

MAY 8, 2024, 2:35 PM

ന്യൂഡല്‍ഹി:   ഒരു വര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിൽ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന നടത്തി മുതിര്‍ന്ന നേതാവ് സാം പിത്രോഡ.

അദ്ദേഹത്തിന്റെ പ്രസ്താവന വംശീയവും വിവാദവുമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഓവര്‍സീസ് അധ്യക്ഷന്‍ കൂടിയാണ് സാം പിത്രോഡ.

 'കിഴക്ക് ചൈനാക്കാരനെ പോലെ, പടിഞ്ഞാറുള്ളവര്‍ അറബിയെ പോലെ, വടക്ക് ഭാഗത്തുള്ളവര്‍ വെള്ളക്കാരനെപ്പോലെയും, ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയും...', എന്നാണ് അദ്ദേഹം പറഞ്ഞത്. 

vachakam
vachakam
vachakam

ഇന്ത്യയുടെ വൈവിധ്യങ്ങളെ കുറിച്ചും അവ കോണ്‍ഗ്രസ് എങ്ങനെ നിര്‍ത്തലാക്കിയെന്നുമുള്ളത് വിശദീകരിക്കുമ്പോഴാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാല്‍, ഇതിനെതിരെ ബിജെപി നേതാക്കള്‍ വ്യാപക പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്.

അമേരിക്കയിലേതുപോലെ ഇന്ത്യയിലും പാരമ്പര്യ സ്വത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നേരത്തെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെയും ബിജെപി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam