ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് മുന്നില്‍ ആരതി; വനിതാ നേതാവിനെതിരെ കേസ്

MAY 7, 2024, 8:27 PM

പൂനെ: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എൻസിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായ രൂപാലി ചകങ്കറിനെതിരെ കേസെടുത്തു.

ബാരാമതി ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് രൂപാലി ചക്കങ്കർ ഇവിഎമ്മിന് മുന്നിൽ ആരതി നടത്തിയത്. രാവിലെ മുതൽ പോളിങ് ബൂത്തിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

vachakam
vachakam
vachakam

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ചിത്രങ്ങളിൽ ടാഗ് ചെയ്ത് രൂപാലിക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി പേർ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ്  രൂപാലി ചക്കങ്കറിനെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തത്.

രൂപാലിക്കെതിരെ കേസെടുത്തതായി പൂനെ സിറ്റി പോലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിച്ചു. സിംഹഗഡ് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam