'പരസ്യങ്ങളിലെ അവകാശവാദങ്ങൾ വഞ്ചനാപരമല്ലെന്ന് ഉറപ്പാക്കാൻ സെലിബ്രിറ്റികൾക്ക് ബാധ്യസ്ഥർ'; സുപ്രീംകോടതി

MAY 7, 2024, 6:44 PM

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. പരസ്യങ്ങളിലെ അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതല്ലെന്ന് ഉറപ്പാക്കാൻ അതിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്ക് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. പതഞ്ജലിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി നിലപാട് അറിയിച്ചത്.

ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് കമ്പനികൾ ഉന്നയിക്കുന്ന അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെങ്കിൽ പരസ്യങ്ങളുടെ ഭാഗമായ സെലിബ്രിറ്റികൾക്കും  സോഷ്യൽ മീഡിയ ഇൻഫ്‌ളൂവെൻസർമാർക്കും  ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

പരസ്യത്തിനായി തങ്ങളുടെ അനുഭവം പറയുമ്പോള്‍ ഒരു വ്യക്തിക്ക് അതിനെ കുറിച്ച് മതിയായ വിവരമോ അനുഭവമോ ആവശ്യമാണെന്നും അവന്‍ അല്ലെങ്കില്‍ അവള്‍ അംഗീകരിക്കുന്ന ഉല്‍പ്പന്നമോ സേവനമോ ഉപയോഗിച്ച് അത് വഞ്ചനാപരമല്ലെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

vachakam
vachakam
vachakam

പരസ്യങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് ഇവ വാണിജ്യ നിയമങ്ങൾക്കും കോഡുകൾക്കും അനുസൃതമാണെന്ന് പ്രസ്താവിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം ഫയൽ ചെയ്യണമെന്നും കോടതി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam