നിയമന കുംഭകോണത്തിൽ മമത സർക്കാരിനെതിരേ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം 

MAY 7, 2024, 6:59 PM

കൊൽക്കത്ത: പശ്ചിമബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ (എസ്.എസ്.സി.) നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. 

നിയമനം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടപ്പോഴും സൂപ്പർ ന്യൂമെററി തസ്തിക സൃഷ്ടിച്ച് വെയിറ്റിങ് ലിസ്റ്റിലുള്ള ഉദ്യോ​ഗാർഥികളെ നിയമിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. 

സർക്കാർ സ്‌പോൺസേഡ്, എയ്ഡഡ് സ്‌കൂളുകളിലെ 2016ലെ മുഴുവൻ റിക്രൂട്ട്‌മെൻ്റ് നടപടികളും റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്.

vachakam
vachakam
vachakam

ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും കോടതി വിമർശിച്ചു. സർക്കാർ ജോലികൾ ഇന്ന് വളരെ വിരളമാണ്.

ഇത്തരം നിയമനങ്ങൾ തെറ്റായ രീതിയിൽ നടക്കുകയാണെങ്കിൽ പിന്നെ എന്താണ് അവശേഷിക്കുക? ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടും. നിങ്ങൾക്കിത് അം​ഗീകരിക്കാൻ സാധിക്കുമോ?, ബം​ഗാൾ സർക്കാരിനോട് കോടതി ചോദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam