ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്

APRIL 27, 2024, 11:19 AM

മുംബൈ: സല്‍മാന്‍ ഖാന്റെ വീടിന് നേരെയുണ്ടായി വെടിവെയ്പ്പ് കേസില്‍ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയിക്കെതിരെ ലുക്കൗട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചു.

ജയിലില്‍ കഴിയുന്ന ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിക്കും സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിക്കും കേസുമായി ബന്ധമുണ്ടെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. അന്‍മോലിനെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ 14 ന് പുലര്‍ച്ചെയാണ് സല്‍മാന്‍ ഖാന്റെ വസതിയായ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റില്‍ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ത്തത്.

vachakam
vachakam
vachakam

സംഭവത്തില്‍ രണ്ട് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഗുജറാത്തിലെ ഭുജില്‍ നിന്നായിരുന്നു വിക്കി ഗുപ്ത, സാഗര്‍ പാല്‍ എന്നീ പ്രതികള്‍ പിടിയിലായത്. ബിഷ്‌ണോയി സഹോദരന്മാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായി ഇവര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 

ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരം പോലീസ്  കേസ് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam