നാദാപുരം: ടോക്കൺ ലഭിച്ചിട്ടും നാലുപേർക്കു വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് ആരോപണം. വാണിമേൽ ക്രസന്റ് സ്കൂളിലെ ബൂത്തിലെ വോട്ടർമാരാണ് പരാതിക്കാർ.
ആറ് മണി കഴിഞ്ഞു ക്യൂവിൽ നിന്നവർക്കുള്ള ടോക്കൺ ലഭിച്ചിട്ടും തങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നലെ രാത്രി നാലുപേർ എത്തിയത്.
സമയം കഴിഞ്ഞതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു പ്രിസൈഡിങ് ഓഫിസറുടെ നിലപാട്. ഇതോടെ സ്ഥലത്ത് പ്രശ്നം ഉടലെടുത്തിരുന്നു.
യുഡിഎഫ് അനുഭാവികളായ നാലുപേർക്കാണ് വോട്ട് ചെയ്യാൻ സാധിക്കാതിരുന്നതെന്നാണു വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്