വാഷിംഗ്ടണ്‍: രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ (ഐ.സി.സി.) ഉപരോധിക്കുന്നതിനുള്ള എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. അമേരിക്കയെയും ഇസ്രായേല്‍ പോലുള്ള സഖ്യകക്ഷികളെയും അന്താരാഷ്ട്ര ക്രിമിനല്‍ക്കോടതി ലക്ഷ്യമിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
യു.എസ് പൗരര്‍ക്കോ സഖ്യകക്ഷികള്‍ക്കോ നേരേയുള്ള കേസുകളില്‍ ഐ.സി.സിയെ സഹായിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക-വിസ ഉപരോധങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധമന്ത്രിക്കും അറസ്റ്റ് വാറന്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് രാജ്യാന്തര ക്രിമിനല്‍ക്കോടതിക്കെതിരേ ഉപരോധമേര്‍പ്പെടുത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശ്രമംനടന്നിരുന്നു. കഴിഞ്ഞയാഴ്ച ഡെമോക്രാറ്റുകള്‍ ഇത് തടഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്