ഡൽഹി: യുഎസിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കൊണ്ടുപോകുന്ന സൈനിക വിമാനങ്ങൾ ഇനി ഇന്ത്യയിലേക്ക് വരില്ല. നാടുകടത്തപ്പെട്ടവരെ കൊണ്ടുപോകുന്ന വിമാനങ്ങൾ ഉടൻ അനുവദിക്കില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ചർച്ച വരെ തുടർ നടപടികളൊന്നും സ്വീകരിക്കില്ലെന്നാണ് റിപോർട്ടുകൾ.
കഴിഞ്ഞ ദിവസം യുഎസിൽ നിന്ന് സൈനിക വിമാനത്തിൽ തിരികെ കൊണ്ടുവന്ന ഇന്ത്യക്കാരുടെ സംഘത്തിൽ ആറ് വർഷമായി അവിടെ താമസിക്കുന്ന ഒരു കുടുംബവും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. മടങ്ങിയെത്തിയവരിൽ ഭൂരിഭാഗവും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ യുഎസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചിരുന്നു.
13 രാജ്യങ്ങൾ കടന്നാണ് യുഎസ് അതിർത്തിയിൽ എത്തിതെന്ന് നാടുകടത്തിയ ചിലർ വെളിപ്പെടുത്തിയിട്ടുണ്ട്. വിമാനത്തിനുള്ളിൽ വിലങ്ങുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ച് കൂടുതൽ സ്ത്രീകളും രംഗത്ത് വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്