ഹൈ ഹീൽ ചെരുപ്പുകളെ ചൊല്ലി തർക്കം; ഭർത്താവിന് വിവാഹ മോചന നോട്ടീസ് അയച്ചു ഭാര്യ 

FEBRUARY 6, 2025, 11:37 PM

വിവാഹം പോലെ തന്നെ സാധാരണമാണ് ഇന്ന് വിവാഹ മോചനങ്ങളും. കാര്യമായ കാര്യങ്ങൾക്കും വളരെ നിസാര കാരണങ്ങൾക്കും വിവാഹ മോചനം ചെയ്യുന്ന വാർത്തകൾ നാം ഇന്ന് സ്ഥിരമായി കേൾക്കാറുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആഗ്ര കുടുംബ കോടതിയിലെത്തിയ ഒരു കേസ് ആണ് ഇപ്പോൾ ചർച്ച ആവുന്നത്.

2024 -ൽ വിവാഹിതരായ നവദമ്പതികൾ ആണ് വിവാഹ മോചന ആവശ്യവുമായി ആഗ്ര കുടുംബ കോടതിയെ സമീപിചത്ത. ഭർത്താവ് ഭാര്യക്ക് ഹൈ ഹീൽ ചെരുപ്പ് വാങ്ങിച്ചു നൽകി, പിന്നാലെ തുടങ്ങിയ പ്രശ്നങ്ങൾ ആണ് വിവാഹ മോചനത്തിന് കാരണം. ഞെട്ടേണ്ട സംഭവം സത്യമാണ്.

വിവാഹത്തിന് പിന്നാലെ നവവധു ഭര്‍ത്താവിനോട് താൻ ഏറെ നാളായി ആഗ്രഹിക്കുന്ന  ഹൈ ഹീല്‍ ചെരുപ്പുകൾ വാങ്ങിത്തരാമോ എന്ന് ചോദിച്ചു. ഭാര്യ ആദ്യമായി ആവശ്യപ്പെട്ടതിനാല്‍ ഭര്‍ത്താവ് മൂന്ന് ഹൈ ഹീല്‍ ചെരുപ്പുകൾ വാങ്ങി നല്‍കി. എന്നാൽ ഹൈ ഹീല്‍ ചെരുപ്പുകൾ ധരിച്ച് വശമില്ലാതിരുന്ന നവവധു നടക്കുന്നതിനിടെ വീഴാന്‍ തുടങ്ങി. പല തവണ വീണ് മുറിവേറ്റപ്പോൾ, ഹൈ ഹീല്‍ ചെരുപ്പ് ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് ഉപദേശിച്ചു. 

vachakam
vachakam
vachakam

എന്നാൽ ഭാര്യയ്ക്ക് അത് സമ്മതമായിരുന്നില്ല. ഇതിനിടെ പല തവണ വീണ് ഭാര്യയുടെ ഹൈ ഹീല്‍ ചെരുപ്പുകളിൽ ചിലത് പൊട്ടിയിരുന്നു. പുതിയ ഹൈ ഹീലുകൾ വാങ്ങിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും ഇത്തവണ ഭര്‍ത്താവ് അത് നിരസിച്ചു. പിന്നാലെ വീട്ടില്‍ വഴക്കുകൾ ആരംഭിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

തര്‍ക്കം രൂക്ഷമായപ്പോൾ ഭാര്യ, ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങി സ്വന്തം വീട്ടിലേക്ക് പോയി. പിന്നാലെ ഭര്‍ത്താവിന് ഡൈവോഴ്സ് നോട്ടീസ് ലഭിച്ചു. ആഗ്ര കുടുംബ കോടതിയില്‍ കേസെത്തി. സംഭാഷണത്തിനിടെ ഇരുവരും വീട്ടുവീഴ്ചയ്ക്ക് തയ്യാറായെന്ന് ആഗ്രാ പോലീസിന്‍റെ കുടുംബ കൌണിലിംഗ് സെറ്ററിലെ ഡോ. സത്യേഷ് ഖിർവാർ മാധ്യമങ്ങളോട് പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam