ന്യൂഡല്‍ഹി: വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എ.എ റഹീം എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് നല്‍കിയ ഉത്തരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കുരങ്ങുകളെ ഷെഡ്യൂള്‍ ഒന്നില്‍ നിലനിര്‍ത്തുമെന്നും കാട്ടുപന്നികള്‍ക്കുള്ള സംരക്ഷണം തുടരുമെന്നും വ്യക്തമാക്കി.
2025 ല്‍ കേരളത്തില്‍ മാത്രം 1523 പേരാണ് മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. കൂടാതെ വന്യജീവികള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകളുടെ അളവും വര്‍ധിച്ചുവരികയാണ്. കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെ വന്യജീവിസംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരാണെന്നാണ് മന്ത്രി നല്‍കിയ മറുപടി.
കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും വന്യജീവികളില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനായി വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്