പഞ്ചാബ്: തട്ടിപ്പ് കേസിൽ ബോളിവുഡ് നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെവിച്ച് പഞ്ചാബിലെ മജിസ്ട്രേറ്റ് കോടതി. ലുധിയാന ജുഡീഷ്യൽ മജിസ്ട്രേറ്റ് രാമൻപ്രീത് കൗറാണ് വാറണ്ട് പുറപ്പെടുവിച്ചത്.
വ്യാജ ക്രിപ്റ്റോ കറൻസി വഴി അഭിഭാഷകനായ രാജേഷ് ഖന്നയുടെ 10 ലക്ഷം രൂപ തട്ടിയെന്ന കേസിൽ മൊഴിയെടുക്കാൻ സമൻസ് അയച്ചിട്ടും നടൻ എത്താഞ്ഞതോടെയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടും നടൻ ഹാജരാകാഞ്ഞതോടെയാണ് നടപടി.
വ്യാജ ക്രിപ്റ്റോ കറൻസിയായ റിജേക്കയിൽ പണം നിക്ഷേപിക്കാൻ പ്രലോഭിപ്പിച്ചെന്ന കേസിലാണ് സോനുവിൻ്റെ മൊഴിയെടുക്കുന്നത്. മുഖ്യപ്രതി മോഹിത് ശുക്ല ഇതിന് പ്രലോഭിപ്പിച്ചുവെന്നാണ് രാജേഷ് ഖന്ന കോടതിയിൽ സമർപ്പിച്ച ഹർജി.
റിജേക്കയുടെ അബാംസിഡറാണ് സോനു സൂദ്. ഈ കേസിൽ മൊഴി നൽകാൻ ആവശ്യപ്പെട്ട് കോടതി, സമൻസ് അയച്ചെങ്കിലും സോനു ഹാജരായില്ല. തുടർന്നാണ് വാറണ്ട് അയച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്