ബഡ്ജറ്റിൽ സഹകരണ ഭവന പദ്ധതി ആവിഷ്‌കരിച്ചു. ഇടത്തരം വരുമാനമുള്ളവർക്കായാണ് ഭവന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കാൻ ഇതിലൂടെ സഹായം നൽകാനാണ് പദ്ധതി.
അതേസമയം പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശ വകുപ്പുകളും ഹൗസിംഗ് ബോർഡും പദ്ധതി തയ്യാറാക്കും. പലിശ സബ്സിഡിക്ക് 25 കോടി വകയിരുത്തിയിട്ടുണ്ട്.
അത് പോലെ തന്നെ മുതിർന്ന പൗരൻമാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ ആരംഭിക്കും എന്നും ന്യൂ ഇന്നിംഗ്സ് എന്ന പേരിൽ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികൾക്ക് സഹായം നൽകും എന്നും ബഡ്ജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്