കൊല്‍ക്കത്ത: ലീവ് അപേക്ഷ നിരസിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലാണ് സംഭവം ഉണ്ടായത്. അമിത് കുമാര്‍ സര്‍ക്കര്‍ എന്നയാളാണ് സഹപ്രവര്‍ത്തകരെ കുത്തിയത്.
കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ മേഖലയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം ഇയാള്‍ കത്തിയുമായി നിരത്തില്‍ ഇറങ്ങി എന്നും റിപ്പോർട്ടുകൾ ഉണ്ട്. ബിദാന്‍ നഗര്‍ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അമിത് കുമാറിന്റെ ലീവ് അപേക്ഷ നിരസിച്ചതോടെയാണ് ഇയാൾ ആക്രമണത്തിന് മുതിർന്നത് എന്നാണ് ലഭിക്കുന്ന വിവരം. ലീവ് ലഭിക്കാതെ വന്നതോടെ ഇയാള്‍ നിരാശനായി. തൊട്ടുപിന്നാലെ വിഷയത്തെ ചൊല്ലി സഹപ്രവര്‍ത്തകരുമായി ഇയാള്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ജയ്‌ദേബ് ചക്രവര്‍ത്തി, സാന്റനു സഹ, സാര്‍ത്ഥ ലേറ്റ്, ഷെയ്ഖ് സതബുള്‍ എന്നിവര്‍ക്കാണ് കുത്തേറ്റതെന്ന് ബിദാന്‍ നഗര്‍ പൊലീസ് പറഞ്ഞു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്