ഡൽഹി: രാജ്യ തലസ്ഥാനത്തെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോർട്ട്. ഭീഷണിയെ തുടർന്ന് സ്കൂളുകൾ പൂട്ടുകയും ക്ലാസുകൾ ഓൺലൈനാക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.
വെള്ളിയാഴ്ച രാവിലെയോടെയാണ് ദില്ലിയിലും നോയിഡയിലും പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായത്. അൽകോൺ ഇന്റർനാഷണൽ സ്കൂളിലെ പ്രിൻസിപ്പലിനാണ് ബോംബ് ഭീഷണി സന്ദേശം ഇ-മെയിലിൽ ലഭിച്ചത്. തുടർന്ന് പ്രിൻസിപ്പൽ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയും പൊലീസ് അധികൃതർ സ്കൂളിലെത്തുകയും ചെയ്തു.
അതേസമയം സ്കൂളും പരിസരവും പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായില്ല. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ക്ലാസുകൾ ഓൺലൈൻ ആക്കി ക്രമീകരിച്ചത്. ഇത് സംബന്ധിച്ച് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് സന്ദേശം അയച്ചു. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്