ചെന്നൈ: ചെന്നൈയിൽ കെട്ടിടങ്ങൾക്കും കാറുകൾക്കും മുകളിൽ കയറി സ്പൈഡർമാന്റെ അഭ്യാസ പ്രകടനം. റോഡിൽ തലങ്ങും വിലങ്ങും ഓടുന്ന സ്പൈഡർമാനെ കണ്ട് നാട്ടുകാർ ഞെട്ടി. ചെന്നൈയിലെ അണ്ണസലൈയിലാണ് അപ്രതീക്ഷിത സംഭവങ്ങൾ.
റോയാപേട്ട് സ്വദേശിയായ സയ്യിദ് അക്ബർ അലിയാണ് സ്പൈഡർമാൻ വേഷത്തിൽ ചെന്നൈയിൽ ഗതാഗത കുരുക്ക് സൃഷ്ടിച്ചത്. ഹോട്ടലിന്റെ മുകളിലും പാർക്ക് ചെയ്ത കാറുകളിലുമെല്ലാണ് ഇയാൾ നിമിഷ നേരത്തിനുള്ളിലാണ് കയറിയത്.
ആളുകൾ അമ്പരപ്പ് മാറി സ്പൈഡർമാന്റെ വീഡിയോ മൊബൈൽ ഫോണിലാക്കുന്നതിനിടയിലാണ് പൊലീസ് നടപടിയുണ്ടായത്. സ്പൈഡർമാനൊപ്പം ഫോട്ടോയെടുക്കാൻ കുട്ടികൾകൂടി വന്നതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്