കണ്ണൂർ: റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീക്ക് കാറിടിച്ച് ദാരുണാന്ത്യം. എരിപുരം സ്വദേശി ഭാനുമതിയാണ് (58) മരിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സൊസൈറ്റിയിൽ പാല് നൽകി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. ഭാനുമതിയുടെ കൂടെ ഭർത്താവുമുണ്ടായിരുന്നു. ചെറിയ കാഴ്ചകുറവുള്ള ഭർത്താവിനെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ചു. തുടർന്ന് തിരിച്ചുവന്ന് സമീപത്തെ ഹോട്ടലിൽ നിന്ന് പശുവിന് നൽകാനുള്ള കഞ്ഞിവെള്ളമെടുത്ത് റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടം ഉണ്ടായത്.
അമിത വേഗത്തിലെത്തിയ കാറിന്റെ ഇടിയുടെ ആഘാതത്തിൽ ഇരുന്നൂറ് മീറ്ററോളം ദൂരത്തിൽ ഭാനുമതി തെറിച്ചുവീണുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഭാനുമതി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്