ഗാസിയാബാദ്: കോടതി വിധിച്ച ജീവനാംശവും നഷ്ടപരിഹാരവും നല്‍കാതിരിക്കാനായി മുൻ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ഗാസിയാബാദില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മധുവിനെ കാണാതായതിനെ തുടര്‍ന്ന് സഹോദരി മഞ്ജു ശര്‍മ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് കൊലപാതകം തെളിഞ്ഞത്. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതശരീരം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വിരേന്ദ്ര ശര്‍മ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മധു ശര്‍മ്മ (39) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
വിരേന്ദ്ര ശര്‍മ്മയും മധു ശര്‍മ്മയും 2002 ലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിരേന്ദ്ര ശര്‍മ്മ മധുവിനെ ഉപദ്രവിക്കാന്‍ ആരംഭിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് മധു ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ജനിച്ച് 15 ദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2003 ല്‍ വീരേന്ദ്ര ശര്‍മ്മ മധുവിനെ ക്രൂരമായി ഉപദ്രവിക്കുകയും ഒരു കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു.
2004 മുതല്‍ ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം 2014 ലാണ് മധുവിന് വിവാഹ മോചനം ലഭിച്ചത്. തുടര്‍ന്ന് ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് മധു കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയതു. 2023 ലാണ് കേസില്‍ വിധി വന്നത്. വീരേന്ദ്ര 5,40,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്നും മാസം 6,000 രൂപ മധുവിന് ജീവനാംശം നല്‍കണം എന്നും കോടതി വിധിച്ചു. ഈ പണം നല്‍കാതിരിക്കാനാണ് മധുവിനെ കൊലപ്പെടുത്തിയതെന്ന് വീരേന്ദ്ര പൊലീസിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്