റയൽ മാഡ്രിഡ് കോപ്പ ഡെൽറേ കപ്പ് സെമിയിൽ

FEBRUARY 7, 2025, 6:46 AM

ലോംഗ് വിസിലിന് തൊട്ടുമുമ്പ് 93-ാം മിനിറ്റിൽ യുവ സ്‌ട്രൈക്കർ ഗൊൺസാലോ ഗാർസിയയുടെ ഹെഡറിലൂടെ ലെഗാനസിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് കോപ്പ ഡെൽറേ ക്വാർട്ടറിൽ 3-2ന്റെ നാടകീയ വിജയം സ്വന്തമാക്കി സെമിഫൈനലിലെത്തി.

18-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചും 25-ാം മിനിറ്റിൽ എൻഡ്രിക്കിന്റെയും ആദ്യ ഗോളുകൾ മാഡ്രിഡിന് ലീഡ് നൽകിയിരുന്നു. എന്നാൽ 39-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 59-ാം മിനിറ്റിൽ ജുവാൻ ക്രൂസിന്റെ ഇരട്ട ഗോളുകൾ ലെഗാനസിനെ സമനിലയിൽ എത്തിച്ചു.

എക്‌സ്ട്രാ ടൈം അനിവാര്യമാണെന്ന് തോന്നിയ നിമിഷത്തിൽ ബ്രാഹിം ഡയസിന്റെ മികച്ച ക്രോസ് മുതലെടുത്ത് ഗാർസിയ വിജയം ഉറപ്പിക്കുക ആയിരുന്നു.

vachakam
vachakam
vachakam

പരിക്കിന്റെ പിടിയിലായ എംബാപ്പെ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരില്ലാതെയാണ് റയൽ മാഡ്രിഡ് ഇറങ്ങിയത്. യുവ പ്രതിരോധക്കാരായ ജേക്കബോ റാമോൺ, റൗൾ അസെൻസിയോ എന്നിവരെ ആഞ്ചലോട്ടി കളത്തിലിറക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam