ബ്രസീലിയൻ ഇതിഹാസം മാഴ്‌സലോ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. സ്പാനിഷ് സൂപ്പർ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളുടെ ഗണത്തിൽപ്പെട്ട മാഴ്‌സലോ തന്റെ 36 -ാം വയസിലാണ് വിരമിക്കൽ പ്രഖ്യാപിക്കുന്നത്.
2007 മുതൽ 18-ാം വയസിൽ റയലിലെത്തിയ മാഴ്‌സലോ പിന്നെ ഒന്നരപ്പതിറ്റാണ്ട് കാലം സാന്റിയാഗോ ബെർണബ്യൂവിലുണ്ടായിരുന്നു. അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ആറ് ലാലിഗയുമടക്കം റയലിന്റെ 25 കിരീട നേട്ടങ്ങളിൽ പങ്കാളിയായി.
2 ലോകകപ്പ് ഉൾപ്പെടെ 58 മത്സരങ്ങളിൽ ബ്രസീലിയൻ ജേഴ്‌സിയണിഞ്ഞ താരം 2013ൽ കോൺഫഡറേഷൻ കപ്പ് നേടിയ ടീമിൽ അംഗമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്