തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റതായി റിപ്പോർട്ട്. വെൺപകൽ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. നെയ്യാറ്റിൻകരയിൽ ഉച്ചയോടെയാണ് സംഭവമുണ്ടായത്.
യുവതിയുടെ ആൺ സുഹൃത്താണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം. സൂര്യയുടെ വീട്ടിൽ കയറി ആൺസുഹൃത്ത് ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വെട്ടിയതിനു ശേഷം ആൺ സുഹൃത്തും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നു കളയുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സൂര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്